
ഒക്ടോബർ 21ലെ G.O(Rt)No. 1935/2020/H&FWD നമ്പർ സർക്കാർ ഉത്തരവ് പ്രകാരം സ്വകാര്യ ലാബുകളിലെ കോവിഡ് – 19 പരിശോധനയുടെ പുതുക്കിയ നിരക്കുകൾ:
ആർ.ടി.പി.സി.ആർ(ഓപ്പൺ സിസ്റ്റം) 2100 രൂപ, ട്രൂനാറ്റ് ടെസ്റ്റ് 2100 രൂപ, ആന്റിജൻ ടെസ്റ്റ് 625 രൂപ, ജീൻ എക്സ്പെർട്ട് 2500 രൂപ. മേൽ നിരക്കുകളേക്കാൾ കൂടുതൽ തുക ഏതെങ്കിലും ലാബുകൾ ഈടാക്കുകയാണെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസറെ(ആരോഗ്യം), ചുവടെ തന്നിരിക്കുന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്.
ഇ -മെയിൽ വിലാസം : dmohtsr@gmail.com