കൊടുങ്ങല്ലൂർ : തീരമേഖലയിലെ കോളനികൾ കേന്ദ്രീകരിച്ച് വൃക്ക കച്ചവടം നടന്നതിനെ കുറിച്ച് ക്രൈം ബ്രാഞ്ച് എന്നേഷണം ആരംഭിച്ച സാഹചര്യത്തിലാണ് വൃക്ക ദാനം ചെയ്തവരിൽ ചിലരെ കാണാതായത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന് കോളനികൾ കേന്ദ്രീകരിച്ച് വ്യാപകമായ അവയവദാനം നടന്നതായുള്ള സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാനായി അടുത്ത ദിവസങ്ങളിൽ കൊടുങ്ങല്ലൂരിൽ കൊണ്ട് പോവാൻ ഇരിക്കുമ്പോൾ ആണ് വൃക്ക ദാതാക്കളിൽ ചിലർ സ്ഥലം വിട്ടതെന്നാണ് സൂചന. വൃക്ക ദാതാക്കളുടെ മൊഴിയെടുപ്പോടെ അവയവ ക്കച്ചവടത്തിലെ ഇടനിലക്കാരെ കുറിച്ച് വിവരം ലഭിക്കും അതിനാൽ ക്രൈംബ്രാഞ്ചിന് മൊഴി കൊടുക്കാതിരിക്കാൻ വൃക്ക ദാതാക്കൾക്ക് മേൽ ഏജൻറുമാരുടെ സമ്മർദ്ദമുള്ളതായും സൂചനയുണ്ട്…