
തൃശ്ശൂർ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ജാഗ്രതാ ദിനമായി ആചരിക്കുന്നു.തൃശ്ശൂർ ജില്ലയിൽ കോ വിഡ് വ്യാപനം രൂക്ഷം… ജില്ലാ ഭരണകൂടം ഇന്ന് ജാഗ്രതാ ദിനമായി ആചരിക്കുന്നു.
* ബോധവത്കരണ പ്രവർത്തന ത്തിനായി കോവിഡ് ദ്രുതകർമ സംഘം വീടുകളിലെത്തും. * ചെറിയ സ്‌ക്വാഡുകളായി വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് കോവിഡ് അവബോധം നൽകും.
* നഗര പ്രദേശങ്ങളിൽ സെക്ട്രൽ മജിസ്ട്രേറ്റിൻ്റെ നേതൃത്വത്തിൽ പോലീസ് ഉൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘം പരിശോധന കർശനമാക്കും. * ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ചട്ടലംഘനം നടത്തുന്നവർക്ക് ഇനിമുതൽ താക്കീത് നൽകില്ല. പകരം നേരിട്ടുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. * അതിനിയന്ത്രിത മേഖലയായി പ്രഖ്യാപിച്ച 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാർക്കറ്റുകളിൽൽ നിയന്ത്രണം കർശനമാക്കി.
* ഇവിടങ്ങളിൽഴിയോരക്കച്ചവടം നിരോധിച്ചിട്ടുണ്ട്. * വിവാഹത്തിന് 50 പേരിൽ കൂടുതലും മരണാനന്തര ചടങ്ങുകൾക്ക് 20 പേരിലും കൂടുതൽ പങ്കെടുത്താൽ ശിക്ഷാ നടപടി സ്വീകരിക്കും. * നഗര പ്രദേശങ്ങളിൽ സെക്ട്രൽ മജിസ്ട്രേറ്റിൻ്റെ നേതൃത്വത്തിൽ പോലീസ് ഉൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘം പരിശോധന കർശനമാക്കും. * കണ്ടെയ്മെൻ്റ് സോണുകളിൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ല.
* പ്രദേശത്ത് അവശ്യസാധനങ്ങൾക്ക് മാത്രം വിൽപ്പനാനുമതി. * അഞ്ച് പേരിൽ കൂടുതൽ ആളുകളെ ഒരേ സമയം കടകളിൽ കയറാൻ അനുവദിക്കരുത്. * 10 വയസ്സിൽ താഴെയുള്ള കുട്ടികളെയും 60 വയസ്സിൽ കൂടുതലുള്ളവരെയും കടയിൽ കയറ്റിയാൽ സ്ഥാപനം അടക്കുന്നതുൾപ്പെടെ ശിക്ഷാ നടപടികൾ സ്വീകരിക്കും. * പൊതു സ്ഥലങ്ങളിലും മറ്റും കൂട്ടം കൂടി നിൽക്കുന്നതും സാമൂഹിക അകലം പാലിക്കാതിരിക്കു ന്നതും ശിക്ഷാർഹമാണ്. .