ഭദ്രാസന ദൈവാലയം ആയ മാർത്ത് മറിയം വലിയപള്ളിയിൽ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കൂദാശ് എത്താ പെരുന്നാൾ കൊടികയറി..

പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ കൂദാശ് എത്ത (സഭ ശുദ്ധീകരണ) തിരുനാൾ ഒക്ടോബർ 29, 30,31 നവംബർ 1,2 ദിവസങ്ങളിലാണ്. തിരുനാളിനോട് മുന്നോടിയായി നടക്കുന്ന കൊടികയറ്റം ഇന്നലെ 25 തീയതി ഞായറാഴ്ച രാവിലെ മാർത്ത് മറിയം വലിയപള്ളിയിൽ മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ നടന്നു.

കൊ റോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ പെരുന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി, ചടങ്ങുകൾ മാത്രമായിട്ടാണ് നടത്തുന്നത്. വിശ്വാസികൾക്ക് പള്ളിയിൽ പ്രവേശനം സർക്കാർന്റെ കോ വിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും. വിശ്വാസികൾക്ക് പള്ളിയിൽ നടക്കുന്ന ശുശ്രൂഷകൾ കാണുന്നതിനായി www.marthmariambigchurch.org എന്നാ വെബ്സൈറ്റിൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും.

Kalyan-videocall

ഒക്ടോബർ 29 ആം തീയതി കുരിശിന്റെ ശക്തി ആരാധന ഫാദർ ഫ്രാങ്ക്ളിൻ വർഗീസ് കശീശ ,30 തീയതി കൂദാശ് ഏത്ത കൺവെൻഷൻ വി വി ജോസഫ് ശെമ്മാശൻ , 31 തീയതി വൈകീട്ട്, റംശാ പ്രാർത്ഥന, ദൈവാലയ പ്രവേശനം, ചരിത്രപ്രസിദ്ധമായ പുഷ്പത്തിൽനിന്നും പെരുന്നാൾ സന്ദേശം മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്കോപ്പ നിർവഹിക്കും. തുടർന്ന് വലിയ പള്ളിയിൽ നിന്ന് കുരിശു പള്ളിയിലേക്ക് പ്രദക്ഷിണം ഉണ്ടായിരിക്കും.

പെരുന്നാൾ ദിവസം നവംബർ 1 തീയതി രാവിലെ 7.30 അഭിവന്ദ്യ ഡോക്ടർ മാർ അപ്രേം മെത്രാപ്പോലീത്ത, ഡോക്ടർ മാർ യോഹന്നാൻ യോസേഫ് തിരുമേനി എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും, വൈകീട്ട് പൊതു സമ്മേളനവും സൺഡേ സ്കൂൾ കുട്ടികളുടെ കലാപരിപാടികളും ഓൺലൈൻ വെർച്ചൽ പ്ലാറ്റ് ഫോമിൽ ഉണ്ടായിരിക്കും. 2 തീയതി നടത്താറുള്ള ഗാനമേളയ്ക്ക് പകരമായി കലാകാരന്മാരെ സഹായിക്കുന്നതിനായി അവരുടെ സംഘടനയായ ‘സ്വര’ ത്തിന് സഹായം കൈമാറുന്നു. ചടങ്ങുകൾക്ക് വലിയപള്ളി വികാരി ഫാദർ സിറിൽ ആൻറണി , അസിസ്റ്റൻറ് വികാരിമാരായ ഫാദർ സിജോ ജോണി, ഡീക്കൻ വി വി ജോസഫ് , കൈക്കാരന്മാരായ രാജു ഇമ്മട്ടി , ഐജി ജോയ് എന്നിവർ നേതൃത്വം നൽകുന്നു .

കൊ റോണ ബാധിതരായി ഭവനങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന പൾസ് ഓക്സിമീറ്റർ സൗജന്യമായി ഉപയോഗിക്കുന്നതിന് ഇടവക യൂത്ത്സ് അസോസിയേഷൻ കൈമാറുന്നതിന്റെ ഔദ്യോഗികമായ ഉദ്ഘാടനവും തദവസരത്തിൽ നടക്കും.