
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 17, തിരുവനന്തപുരം, കണ്ണൂര്‍ 9 വീതം, കോഴിക്കോട് 8, കാസര്‍ഗോഡ് 6, തൃശൂര്‍ 5, കോട്ടയം 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
തൃശൂർ ജില്ലയിൽ ശനിയാഴ്ച (24/10/2020) 1086 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 481 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9657 ആണ്. തൃശൂർ സ്വദേശികളായ 105 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 33341 ആണ്. 23384 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ സമ്പർക്കം വഴി 1082 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 10 പേരുടെ ഉറവിടം അറിയില്ല. കുന്നംകുളം മാർക്കറ്റ് ക്ലസ്റ്റർ വഴി പേർക്ക് രോഗം ബാധിച്ചു. ആരോഗ്യ പ്രവർത്തകർ -3, ഫ്രന്റ് ലൈൻ വർക്കർ -3, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-4 എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 80 പുരുഷൻമാരും 79 സ്ത്രീകളും പത്ത് വയസ്സിനു താഴെ 56 ആൺകുട്ടികളും 48 പെൺകുട്ടി കളുമുണ്ട്.