കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…

thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Kalyan-videocall

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (23/10/2020) 1020 പേർക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 939 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9056 ആണ്. തൃശൂർ സ്വദേശികളായ 100 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 32255 ആണ്. 22903 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

ജില്ലയിൽ സമ്പർക്കം വഴി 1016 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 5 പേരുടെ ഉറവിടം അറിയില്ല. നാല് ക്ലസ്റ്ററുകൾ വഴി രോഗ ബാധയുണ്ടായി. ക്ലസ്റ്ററുകൾ: അമല ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1, ക്രാഫ്റ്റ് ഹോസ്പിറ്റൽ (ആരോഗ്യ പ്രവർത്തകർ)-1, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)- 1, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ-1. മറ്റ് സമ്പർക്ക കേസുകൾ: 1002. 3 ഫ്രന്റ് ലൈൻ വർക്കർമാർക്കും 2 ആരോഗ്യ പ്രവർത്തകർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 4 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 64 പുരുഷൻമാരും 65 സ്ത്രീകളും പത്ത് വയസ്സിനു താഴെ 44 ആൺകുട്ടികളും 45 പെൺകുട്ടികളുമു ണ്ട്.