സമൂഹ മാധ്യമങ്ങളിലൂടെ ഗായകൻ എം.ജി ശ്രീകുമാറിനെ അധിക്ഷേപിച്ച യുവാക്കൾ പരസ്യമായി മാപ്പ് പറഞ്ഞു.

തൃശ്ശൂർ : സമൂഹ മാധ്യമങ്ങളിലൂടെ ഗായകൻ എം.ജി ശ്രീകുമാറിനെ അധിക്ഷേപിച്ച യുവാക്കൾ പരസ്യമായി മാപ്പ് പറഞ്ഞു. എം.ജി ശ്രീകുമാർ തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ യുവാക്കൾ മാപ്പ് പറയുന്ന വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. തങ്ങൾക്ക് തെറ്റ് പറ്റിയെന്നും ഇക്കാര്യത്തിൽ മാപ്പ് ചോദിക്കുന്നെന്നും യുവാക്കൾ വീഡിയോയിൽ വ്യക്തമാക്കുന്നു. എം.ജി ശ്രീകുമാർ പങ്കുവച്ച വീഡിയോ ഇതിനോടകം യൂട്യൂബിൽ ട്രെഡിംഗ് ആയിട്ടുണ്ട്. സംഗീത റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ പരിപാടിയിൽ അനർഹമായ കുട്ടിക്ക് എം.ജി ശ്രീകുമാർ നാലാം സ്ഥാനം നൽകി എന്നാരോപിച്ചാണ് യുവാക്കൾ വീഡിയോ ചെയ്തിരിക്കുന്നത്.

Kalyan-videocallയൂട്യൂബ് വഴി അപവാദ പ്രചരണം നടത്തി അപമാനിച്ചുവെന്ന എം.ജി ശ്രീകുമാറിന്റെ പരാതിയിൽ മൂന്ന് യൂട്യൂബർമാർക്ക്‌ എതിരെ ചേർപ്പ് പോലീസ് കേസെത്തിരുന്നു. പാറളം പഞ്ചായത്തിലെ യൂട്യൂബർമാർമാരുടെ പേരിലാണ് കേസ്. പരിപാടിയിൽ പങ്കെടുത്ത കുട്ടികളെല്ലാം തനിക്ക് ഒരു പോലെയാണെന്നും പരിപാടി കഴിഞ്ഞ് ഇവരെല്ലാം പോയപ്പോൾ തനിക്ക് ഒരുപാട് വിഷമായെന്നും ഗായകൻ വീഡിയോയിലൂടെ പറയുന്നു.