ജില്ലയില്‍ വര്‍ധിച്ചു വരുന്ന മദ്യ- മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഓപ്പറേഷന്‍ ബ്രിഗേഡ് എന്ന പേരില്‍ എക്‌സൈസ് വകുപ്പ് റെയ്ഡ് നടത്തി.

kanjavu arrest thrissur kerala

ജില്ലയില്‍ വര്‍ധിച്ചു വരുന്ന മദ്യ- മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്  ഓപ്പറേഷന്‍ ബ്രിഗേഡ് എന്ന പേരില്‍ എക്‌സൈസ് വകുപ്പ് റെയ്ഡ് നടത്തി. ജില്ലയില്‍ മുനപ് മദ്യതിന്റെയും മയക്കമരുന്ന് കേസുകളിലെ പ്രതികളും സ്ഥിരം കുറ്റവാളികളുമായവരുടെ താമസസ്ഥലങ്ങളിലും മദ്യം – മയക്കുമരുന്ന് ഉപയോഗിക്കുന്നതായി സംശയിക്കുന്ന സ്ഥലങ്ങളിലുമാണ് വകുപ്പ് അപ്രതീക്ഷിത റെയിഡുകള്‍ ആണ് നടത്തുന്നത്.

രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടത്തിയ റെയ്ഡില്‍ മൂന്ന് എന്‍.ഡി.പി.എസ് കേസുകളും ഒരു അബ്കാരി കേസും രജിസ്റ്റര്‍ ചെയ്തു. കേസില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. ഇതു കൂടാതെ കുന്നംകുളം റേഞ്ച് പരിധിയില്‍ നിന്ന് ബെലാനോ കാറില്‍ കടത്തിവരുകയായിരുന്ന നാല് കിലോ കഞ്ചാവ് പിടികൂടി. മൂന്ന് പ്രതികളെ കേസില്‍ അറസ്റ്റ് ചെയ്തു. തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ കെ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ എക്‌സൈസ് ഉദ്യോഗസ്ഥരെയും അഞ്ച് സ്‌ക്വാഡുകളാക്കി തിരിച്ച് വിവിധ സ്ഥലങ്ങളിലായാണ് പരിശോധന നടത്തിയത്.