
ഇന്ന് തൃശ്ശൂർ ജില്ലയിലെ 33 വാർഡുകളെ കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി! 19 തദ്ദേശ സ്ഥാപനങ്ങളിലെ 33 വാർഡുകളെ കോവിഡ്-19 കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയാണ് വ്യാഴാഴ്ച ജില്ലാ കളക്ടർ ഉത്തരവിട്ടത്. 2 ഗ്രാമപഞ്ചായത്തുകളിലെ 4 വാർഡുകളെ പുതുതായി കണ്ടെയ്ൻമെൻറ് സോണാക്കിയിട്ടുണ്ട്.
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ:
അന്നമനട ഗ്രാമപഞ്ചായത്ത് വാർഡ് 14, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് 5, 6, 12 വാർഡുകൾ.
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ:
വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 36, ഗുരുവായൂർ നഗരസഭ ഡിവിഷൻ 1, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 3, 22, 23 വാർഡുകൾ, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് 1, 17 വാർഡുകൾ, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 16, 17 വാർഡുകൾ, പരിയാരം ഗ്രാമപഞ്ചായത്ത് 4, 5, 7, 14 വാർഡുകൾ, അവണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5, താന്ന്യം ഗ്രാമപഞ്ചായത്ത് വാർഡ് 3 , പാവറട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 10, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് വാർഡ് 10, എളവളളി ഗ്രാമപഞ്ചായത്ത് വാർഡ് 5, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് 1, 2, 4, 16 വാർഡുകൾ, കാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 2,
കാറളം ഗ്രാമപഞ്ചായത്ത് വാർഡ് 13, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് വാർഡ് 4, പഴയന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 20, കുഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 8, അടാട്ട് ഗ്രാമപഞ്ചായത്ത് 7, 8, 9, 10 വാർഡുകൾ (പുഴക്കൽ മുതൽ ചീരക്കുഴി അമ്പലം വരെ സംസ്ഥാനപാതക്ക് ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങൾ), വരവൂർ ഗ്രാമപഞ്ചായത്ത് 3, 12 വാർഡുകൾ.
തൃശ്ശൂർവാർത്ത പേജിലെ തിരഞ്ഞെടുത്ത പ്രാധാന്യമർഹിക്കുന്ന പ്രാദേശിക വാർത്ത പോസ്റ്റുകൾ നിങ്ങൾക്ക് സ്ഥിരമായി ലഭിക്കുന്നതിനായി പേജിലെ പോസ്റ്റുകൾ ഇടക്ക് ലൈക്ക് കമന്റ് ഷെയർ (ഏതെങ്കിലും ഒന്നായാലും മതി) ചെയ്യാൻ മറക്കരുത്. നിങ്ങളുടെ സുഹൃത്തുക്കളെയും നമ്മുടെ ജില്ലയിലെ പ്രാദേശിക വാർത്ത ചാനൽ ആയ തൃശ്ശൂർ വാർത്തയിലേക്ക് ക്ഷമിക്കുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പേജിലേക്ക് അറിയിക്കുമല്ലോ…