തൃശൂർ ജില്ലയിലെ 867 പേർക്ക് കൂടി വ്യാഴാഴ്ച (ഒക്ടോബർ 15) കോ വിഡ്-19 സ്ഥിരീകരിച്ചു. 550 പേർ രോഗ മുക്തരായി.

thrissur containment -covid-zone

ഇന്ന് കേരളത്തിൽ.

സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു. കോ വിഡ് അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ വെളുപ്പെടുത്തിയതാണ് ഇക്കാര്യം. മരണം 23 പേർക്ക് .128 ആരോഗ്യ പ്രവർത്തകർക്ക് രോഗം’ 6486 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. 708 2 പേർക്ക് രോഗ മുക്തി. 94517 പേർ ചികിത്സയിൽ. 1049 പേരുടെ ഉറവിടം വ്യക്ത്തമല്ല. 940517 പേർ നിലവിൽ ചികിത്സയിലുണ്ട്. 6486 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടാ യത്. ഉറവിടമറിയാത്ത 1049 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 128 പേർ ആരോഗ്യ പ്രവർത്തകരാണ്. കോഴിക്കോട്ട് 1246 പേർക്കും എറണാകുളത്ത് 1209 പേർക്കും രോഗബാധ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Covid-Update-Snow-View

തൃശൂർ ജില്ല വിശദ വിവരങ്ങൾ.

തൃശൂർ ജില്ലയിലെ 867 പേർക്ക് കൂടി വ്യാഴാഴ്ച (ഒക്ടോബർ 15) കോ വിഡ്-19 സ്ഥിരീകരിച്ചു. 550 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9473 ആണ്. തൃശൂർ സ്വദേശികളായ 157 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25233 ആണ്.

അസുഖബാധിതരായ 15506 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. വ്യാഴാഴ്ച 865 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ.  എട്ട് സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോ വിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ദിവ്യാ ഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ – 24, വലപ്പാട് ബീച്ച് ക്ലസ്റ്റർ-7, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ക്ലസ്റ്റർ-3, ചേറ്റുവ ഹാർബർ ക്ലസ്റ്റർ-2, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ-1, ചാലക്കുടി മാർക്കറ്റ് ക്ലസ്റ്റർ-1, എലൈറ്റ് ഹോസ്പിറ്റൽ (ആരോഗ്യ പ്രവർത്തകർ) ക്ലസ്റ്റർ-1, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ-1. മറ്റ് സമ്പർക്ക കേസുകൾ 821. ആരോഗ്യ പ്രവർത്തകർ- 3, ഫ്രണ്ട് ലൈൻ വർക്കർ-1,  മറ്റ് സംസ്ഥാനത്തുനിന്ന് വന്നവർ രണ്ട് പേർ എന്നിവയാണ് മറ്റ് കേസുകൾ.