തൃശൂർ ജില്ലയിലെ 1010 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 13) കോ വിഡ്-19 സ്ഥിരീകരിച്ചു. 650 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9269 ആണ്. തൃശൂർ സ്വദേശികളായ 143 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23785 ആണ്. അസുഖ ബാധിതരായ 14341 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
ചൊവ്വാഴ്ച ജില്ലയിൽ മുഴുവൻ കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ 10 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ: ദിവ്യഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ 22, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1. മറ്റ് സമ്പർക്ക കേസുകൾ 973. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു.