തൃശൂർ ജില്ലയിലെ 581 പേർക്ക് കൂടി കോ വിഡ്-19 സ്ഥിരീകരിച്ചു.| ബുധനാഴ്ച്ച(ഒക്ടോബർ 14) | Thrissur Vartha | C ovid News

thrissur containment -covid-zone

ഇന്ന് കേരളത്തിൽ.

സംസ്ഥാനത്ത ഇന്ന് ആകെ 6244 പേര്‍ക്ക് ആണ് കോ വിഡ്-19 സ്ഥിരീകരിച്ചത്. 7792പേര്‍ രോഗ മുക്തി നേടി. നിലവിൽ ചികിത്സയിലുള്ളവര്‍ 93,837 പേരാണ്. ഇതുവരെ കേരളത്തിൽ രോഗമുക്തി നേടിയവര്‍ ആകെ 2,15,൧൪൯ പേരുമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 50,056 സാമ്പിളുകള്‍ ആണ് പരിഷിധന നടത്തിയത്. ഇന്ന് പുതിയതായി 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടുകള്‍ ആക്കി, 14 പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്.

ജില്ലാ അടിസ്ഥാനത്തിൽ.

മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂടാതെ ഇന്ന് 20 മരണങ്ങളാണ് കോവിഡ്-19 കാരണമായി ജില്ലാ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 1066 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഹോട്ട് സ്പോട്ടുകൾ.

ഇന്ന് 7പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ചാഴൂര്‍ (15), ഇടുക്കി ജില്ലയിലെ പീരുമേട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), അറക്കുളം (സബ് വാര്‍ഡ് 6, 13), മലപ്പുറം ജില്ലയിലെ കണ്ണമംഗലം (സബ് വാര്‍ഡ് 19), മലപ്പുറം മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 24), വയനാട് ജില്ലയിലെ മുട്ടില്‍ (സബ് വാര്‍ഡ് 9, 10, 11), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (സബ് വാര്‍ഡ് 13, 14) തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ (19), എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 14പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഇന്ന്ഒഴിവാക്കിയിട്ടുണ്ട്. ഇതോടെആകെ 653ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തൃശൂർ ജില്ല വിശദ വിവരങ്ങൾ.

തൃശൂർ ജില്ലയിലെ 581 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. 631 പേർ രോഗമുക്തരായിട്ടുണ്ട്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം8948 ആണ്. തൃശൂർ സ്വദേശികളായ 150 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 24366 ആയി. അസുഖബാധിതരായ 14964പേരെയാണ് ആകെ രോഗ മുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.

ഇന്ന് സ്ഥിരീകരിച്ച 580കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ 4കേസുകളുടെ ഉറവിടം അറിയില്ല. നാല് സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇന്നത്തെ ക്ലസ്റ്ററുകൾ: ദിവ്യ ഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ 21, ചാലക്കുടി മാർക്കറ്റ് ക്ലസ്റ്റർ 2, അശ്വിനി ഹോസ്പിറ്റൽ ക്ലസ്റ്റർ 1, മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 550. ആരോഗ്യ പ്രവർത്തകർ 1, മറ്റ് സംസ്ഥാനത്തുനിന്ന് വന്നവർ 1 എന്നിങ്ങനെയാണ്.

രോഗികളിൽ 10 വയസ്സിന് താഴെ 23 ആൺകുട്ടികളും 25 പെൺകുട്ടികളും, 60 വയസ്സിന് മുകളിൽ 44 പുരുഷൻമാരും 39 സ്ത്രീകളും ഉൾപ്പെടുന്നു.
കോ വിഡ് സ്ഥിരീകരിച്ച് 6166 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 979 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 270 പേർ ആശുപത്രിയിലും 709 പേർ വീടുകളിലുമാണ്.

4063 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4063 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 202376 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്ന് 477 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 29 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി എന്ന് റിപ്പോർട്ട്. ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 560 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

തൃശ്ശൂർ ജില്ലാതലത്തിലെ ഇന്നത്തെ കണ്ടൈൻമെൻറ് സോൺ വിശദ വിവരങ്ങൾ തൃശ്ശൂർ വാർത്ത പേജിൽ ഉടൻ പോസ്റ്റ് ചെയ്യുന്നതാണ്. തൃശ്ശൂർവാർത്ത പേജിലെ പോസ്റ്റുകൾ നിങ്ങൾക്ക് സ്ഥിരമായി ലഭിക്കുന്നതിനായി പേജിലെ പോസ്റ്റുകൾ ഇടക്ക് ലൈക്ക് കമന്റ് ഷെയർ (ഏതെങ്കിലും ഒന്നായാലും മതി) ചെയ്യാൻ മറക്കരുത്. നിങ്ങളുടെ സുഹൃത്തുക്കളെയും നമ്മുടെ ജില്ലയിലെ പ്രാദേശിക വാർത്ത ചാനൽ ആയ തൃശ്ശൂർ വാർത്തയിലേക്ക് ക്ഷമിക്കുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പേജിലേക്ക് അറിയിക്കുമല്ലോ…

Kalyan-videocall