തൃശൂർ ജില്ലയിലെ 697 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 12) കോ വിഡ്-19 സ്ഥിരീകരിച്ചു.

thrissur containment -covid-zone

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

തൃശൂർ ജില്ലയിലെ 697 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 12) കോ വിഡ്-19 സ്ഥിരീകരിച്ചു. 1090 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8908 ആണ്. തൃശൂർ സ്വദേശികളായ 145 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22775 ആണ്. അസുഖ ബാധിതരായ 13691 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

Kalyan-videocall

ജില്ലയിൽ 693 പേർക്ക് സമ്പർക്കം വഴി പേർക്കാണ് കോ വിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 4 സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ദിവ്യ ഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ-31, അൽഅമീൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-2, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-2, കുന്നംകുളം മാർക്കറ്റ് ക്ലസ്റ്റർ-2.

മറ്റ് സമ്പർക്ക കേസുകൾ 647. കൂടാതെ 2 ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 3 പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോ വിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 34 പുരുഷൻമാരും 39 സ്ത്രീകളും 10 വയസ്സിന് താഴെ 28 ആൺകുട്ടികളും 33 പെൺകുട്ടികളും ഉണ്ട്.

തൃശ്ശൂർവാർത്ത പേജിലെ പോസ്റ്റുകൾ നിങ്ങൾക്ക് സ്ഥിരമായി ലഭിക്കുന്നതിനായി പേജിലെ പോസ്റ്റുകൾ ഇടക്ക് ലൈക്ക് കമന്റ് ഷെയർ (ഏതെങ്കിലും ഒന്നായാലും മതി) ചെയ്യാൻ മറക്കരുത്. നിങ്ങളുടെ സുഹൃത്തുക്കളെയും നമ്മുടെ ജില്ലയിലെ പ്രാദേശിക വാർത്ത ചാനൽ ആയ തൃശ്ശൂർ വാർത്തയിലേക്ക് ക്ഷമിക്കുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പേജിലേക്ക് അറിയിക്കുമല്ലോ…