തൃശ്ശൂരിൽ വീണ്ടും കൊലപാതകം… 12 ദിവസത്തിനുള്ളിൽ തൃശ്ശൂർ ജില്ലയിൽ നടക്കുന്ന എട്ടാമത്തെ കൊലപാതകമാണിത്.

ചേലക്കര: തൃശ്ശൂർ തിരുവില്വാമല പട്ടിപ്പറമ്പിൽ യുവാവ് വെട്ടേറ്റ് മരിച്ചു . കഞ്ചാവ് കേസിൽ പ്രതിയായ ഒറ്റപ്പാലം ചുനങ്ങാട് സ്വദേശിയായ മുതിയിറക്കത്ത് റഫീഖാണ്(32) കൊല്ലപ്പെട്ടത് പരിക്കേറ്റ പാലക്കാട് മേപ്പറമ്പ് സ്വദേശിയായ ഫൈസലിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തിരുവില്വാമലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് വന്നവരായിരുന്നു ഫൈസലും റഫീഖും കഞ്ചാവ് കേസിൽ പ്രതികളാണ്. റഫീഖും ഫൈസലും തമ്മിൽ പലപ്പോഴും തർക്കങ്ങൾ ഉണ്ടായിട്ടുള്ളതായി പ്രദേശവാസികൾ പറയുന്നു . 12 ദിവസത്തിനുള്ളിൽ തൃശ്ശൂർ ജില്ലയിൽ നടക്കുന്ന 8-ാമത്തെ കൊലപാതക മാണിത്.

Covid-Update-Snow-View