
വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ പദ്ധതി ഫ്‌ളാറ്റ് നിർമ്മാണത്തിലെ ഇടപാടിൽ ക്രമക്കേടുകളും , കമ്മിഷൻ ഇടപാടുകളും വ്യക്തമായ സാഹചര്യത്തിൽ നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ ബല പരിശോധനയ്ക്കായി വിജിലൻസ് ഇന്നെത്തുന്നു. ഫ്ലാറ്റുകൾ നേരിട്ട് പരിശോധിച്ചശേഷം സംഘം പൊതു മരാമത്ത് വകുപ്പിനെ സമീപിക്കുമെന്നും സൂചന!
കെട്ടിടനിർമ്മാണത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് കോഴ നൽകിയിട്ടുണ്ടോ എന്നും സംഘംപരിശോധിക്കും. ലൈഫ് മിഷൻ പദ്ധതിയുടെ ആരംഭഘട്ടത്തിൽ തന്നെ സ്വപ്നയും സംഘവും, കമീഷൻ ലഭിക്കുന്നതിനായുള്ള അസൂസ്ത്രണ ഇടപാടുകൾ നടത്തിയത് വിജിലൻസ് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.