
അന്തിക്കാട് സഞ്ചരിക്കുകയായിരുന്ന നിധിൻ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനമിടിച്ചതിന് ശേഷം പുറത്തിറക്കിയാണ് ആക്രമിച്ചത്. അന്തിക്കാട് മാങ്ങാട്ടുകര വഴിയമ്പലത്തിനു സമീപത്തായിരുന്നു കൊലപാതകം. സംഭവത്തിന് ശേഷം സംഘം മറ്റൊരു കാറിൽ രക്ഷപെട്ടു. മുറ്റിച്ചൂർ സ്വദേശി കൂട്ടാല ഉദയന്റെ മകൻ നിധിൻ (അപ്പു-28) ആണ് കൊല്ലപ്പെട്ടത്. ഇയാൾ കൊലക്കേസിലെ പ്രതിയാണ്.