
തൃശ്ശൂർ : ബി.ജെ പി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ മലപ്പുറം രണ്ടത്താണിയിൽ വെച്ച് ലോറിയിടിപ്പിച്ച് കൊല്ലാൻ അക്രമികൾ കൊല്ലാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും ബി.ജെ.പി തൃശ്ശൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ കോർപറേഷന് മുന്നിൽ ധർണ്ണ നടത്തി. അബ്ദുള്ളക്കുട്ടി മാത്രമല്ല അലി അക്ബറും, ഏ.കെ നസീറും, ബാദുഷ തങ്ങളും എല്ലാം ഭീഷണി നേരിടുന്നുണ്ട്. ബി.ജെ.പിയിലെത്തുന്ന ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി പിന്മാറ്റുന്നതിൻ്റെ ഭാഗമാണ് അക്രമമെന്നും ഇതിന് ഭരണകക്ഷിയുടെ ഒത്താശയുണ്ടെന്നും അക്രമത്തെ ലഘൂകരിക്കുന്നത് അതു കൊണ്ടാണെന്നും അനീഷ്കുമാർ പറഞ്ഞു. ഹോട്ടലിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചതിന് ശേഷമാണ് വാഹനമിടിപ്പിച്ച് അപായപ്പെടുത്താനുള്ള നീക്കമുണ്ടായത്. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടൊരു വ്യക്തിക്ക് ബിജെപിയുടെ ഉന്നത പദവി ലഭിച്ചതിൽ അസഹിഷ്ണുതയുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സി.പി.എം- ജിഹാദി അവിശുദ്ധ സഖ്യത്തിൻ്റെ അനന്തര ഫലമാണ് ഇത്തരം സംഭവങ്ങൾ. അക്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രാഷ്ട്രീയാതീതമായി പ്രതിഷേധിക്കണമെന്നും അനീഷ്കുമാർ ആവശ്യപ്പെട്ടു മലപ്പുറത്തെ താലിബാനായി മാറ്റുവാനാണ് ചിലരുടെ ശ്രമം.
ഭീകരവാദികളെ ഭയന്ന് മറ്റുള്ളവർക്ക് മലപ്പുറത്ത് കൂടി സഞ്ചരിക്കാനാവാത്ത അവസ്ഥയാണ്. ധർണ്ണ ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ കെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി തൃശ്ശൂർ മണ്ഡലം പ്രസിഡൻ്റ് രഘുനാഥ് സി മേനോൻ അദ്ധ്യക്ഷനായിരുന്നു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ.ആർ ഹരി, ജില്ലാ ട്രഷറർ സുജയ് സേനൻ, സംസ്ഥാന കൗൺസിൽ അംഗം വിനോദ് പൊള്ളാഞ്ചേരി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീമതി ഉഷ, ശ്രീമതി ഭാഗീരഥി, ശ്രീജി അയ്യന്തോൾ, വിപിൻ അയിനിക്കുന്നത്ത്, ദിനേഷ് കരിപ്പേൽ, ശ്രീ മുരളി കൊളങ്ങാട്ട്, ശ്രീജിത്ത് വാകയിൽ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.