തൃശൂർ ജില്ലയിലെ 757 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 6) കോ വിഡ്-19 സ്ഥിരീകരിച്ചു. 380 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7788 ആണ്. തൃശൂർ സ്വദേശികളായ 171 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17820 ആണ്. അസുഖ ബാധിതരായ 9879 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. ചൊവ്വാഴ്ച ജില്ലയിൽ സമ്പർക്കം വഴി 748 പേർക്കാണ് കോ വിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7 കേസുകളുടെ ഉറവിടം അറിയില്ല.
ജില്ലയിൽ 7 സമ്പർക്ക ക്ലസ്റ്ററുകൾ വഴി ചൊവ്വാഴ്ച കോ വിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 7, കണ്ടശ്ശാംകടവ് മാർക്കറ്റ് ക്ലസ്റ്റർ 5, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 4, ഇഷാര ഗോൾഡ് തൃപ്രയാർ ക്ലസ്റ്റർ 2, കെ.എസ്.എഫ്.ഇ ചെമ്പുക്കാവ് ക്ലസ്റ്റർ 2, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ 1, റോയൽ ഹോസ്പിറ്റൽ ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 704 കൂടാതെ 12 ആരോഗ്യ പ്രവർത്തകർക്കും 3 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 8 പേർക്കും വിദേശത്തുനിന്നു വന്ന ഒരാൾക്കും കോ വിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 37 പുരുഷൻമാരും 56 സ്ത്രീകളും 10 വയസ്സിന് താഴെ 19 ആൺകുട്ടികളും 21 പെൺകുട്ടി കളുമുണ്ട്.