
കേച്ചേരിയിൽ മരം കയറ്റി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ പരിക്ക്. വളാഞ്ചേരി സ്വദേശി ഉച്ചോളിപറമ്പിൽ സുബ്രഹ്മണ്യന്റെ മകൻ വിഷ്ണുവിന് (29) ആണ് പരിക്കേറ്റത്. തുവ്വാനൂർ പെട്രോൾ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം, പരിക്ക് പറ്റിയ വിഷ്ണുവിനെ കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.