തൃശൂർ ജില്ലയിലെ 812 പേർക്ക് കൂടി വെള്ളിയാഴ്ച (ഒക്ടോബർ 2) കോ വിഡ്-19 സ്ഥിരീകരിച്ചു. 270 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6389 ആണ്. തൃശൂർ സ്വദേശികളായ 144 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15066 ആണ്. അസുഖ ബാധിതരായ 8546 പേരെയാണ് ആകെ രോഗ മുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
വെള്ളിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 805 പേർക്കാണ് കോ വിഡ് സ്ഥിരീകരിച്ചത്. ഇതിൽ 10 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (3 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 10, അശ്വിനി ഹോസ്പിറ്റൽ ക്ലസ്റ്റർ 2, ഏഷ്യൻ പെയിൻറ്സ് കുട്ടനെല്ലൂർ ക്ലസ്റ്റർ 1, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, ഒല്ലൂർ യൂനിയൻ ക്ലസ്റ്റർ 1, റോയൽ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1,
തൃശ്ശൂർ ജില്ലയിലെ ഇന്നത്തെ (02-10-2020) എല്ലാ കോവിഡ് ബാധിതരുടെയും സ്ഥല വിവരങ്ങൾ…
സൺ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 772. കൂടാതെ 2 ആരോഗ്യ പ്രവർത്തകർ ക്കും 3 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 6 പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോ വിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 48 പുരുഷൻമാരും 50 സ്ത്രീകളും 10 വയസ്സിന് താഴെ 26 ആൺകുട്ടികളും 35 പെൺകുട്ടികളുമുണ്ട്.