തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (ഒക്‌ടോബർ 1) 613 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 290 പേർ രോഗമുക്തരായി.

Covid-Update-Snow-View

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (ഒക്‌ടോബർ 1) 613 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 290 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5857 ആണ്. തൃശൂർ സ്വദേശികളായ 137 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14254 ആണ്. അസുഖബാധിതരായ 8279 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. വ്യാഴാഴ്ച ജില്ലയിൽ സമ്പർക്കം വഴി 608 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 10 കേസുകളുടെ ഉറവിടം അറിയില്ല.

സമ്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: മണപ്പുറം ഫിനാൻസ് ക്ലസ്റ്റർ 3, ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ 1, കുന്നംകുളം ബി.ആർ.ഡി ക്ലസ്റ്റർ 1, എസ്.ഐ.ബി ക്ലസ്റ്റർ 1, മറ്റ് സമ്പർക്ക കേസുകൾ 585. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും 2 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 3 പേർക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 36 പുരുഷൻമാരും 33 സ്ത്രീകളും 10 വയസ്സിന് താഴെ 16 ആൺകുട്ടികളും 23 പെൺകുട്ടിക ളുമുണ്ട്.

Kalyan live video call purchase