തൃശ്ശൂരിൽ ഇനി കർശന നിയന്ത്രണങ്ങൾ…

തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ ഇന്ന് ചേംബറില്‍ ചേര്‍ന്ന യോഗതിൽ ജില്ലയില്‍ കോ വിഡ് രോഗികള്‍ ദിനം പ്രതി വർധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി രണ്ടാഴ്ചക്കകം രോഗ വ്യാപനം കുറയ്ക്കാനുള്ള ഊർജിത നടപടി സ്വീകരിക്കും. കോ വിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനിച്ചു.

1- കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി കൂടുതല്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കും. 2- രോഗ വ്യാപനം കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ തന്നെ രൂപപ്പെടുത്തും. 3- എം എല്‍ എമാരെ ഇതിനായി ചുമതലപ്പെടുത്തി. 4- ത്രിതല പഞ്ചായത്തു സംവിധാനത്തെ വീണ്ടും ജാഗ്രതയോടെ പ്രവര്‍ത്തിപ്പി ക്കും. ജനപ്രതിനിധികള്‍, തഹസില്‍ദാര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, എ ഇ ഒമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ക്രോഡീകരിക്കും.

Kalyan live video call purchase5- കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ- അങ്കണവാടി വര്‍ക്കര്‍മാര്‍, അധ്യാപകര്‍ എന്നിവരെ ഗ്രൂപ്പുകളാക്കി തിരിച്ച് പ്രവര്‍ത്തനം വിപുലപ്പെടുത്തും. 6- തൊഴിലുറപ്പു തൊഴിലാളികളില്‍ രോഗ വ്യാപനം കൂടിയ സാഹചര്യത്തില്‍ അവര്‍ കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിക്കും.

7- കോ വിഡ് രോഗ വ്യാപനം ഏറെയുള്ള ഇടങ്ങളില്‍ നിന്ന് രോഗികളെ ആശുപത്രികളില്‍ എത്തിക്കാന്‍ സ്വകാര്യ സ്‌കൂളുകളുടെ വാഹന സൗകര്യം ഉപയോഗപ്പെടുത്തും. 8- മിനി ബസുകളാ ണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതോടൊപ്പം ആശുപത്രികളിലെ ആംബുലന്‍സുകള്‍ സൗകര്യവും വിപുലപ്പെടുത്തും. 9- സ്വകാര്യ ആശുപത്രികളില്‍ എത്ര പേരെ വരെ അവിടെ ചികിത്സിക്കാമെന്നതില്‍ രണ്ടു ദിവസത്തിനകം ധാരണയുണ്ടാക്കാനും യോഗം തീരുമാനിച്ചു.

10- ജില്ലയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളിലെയും വര്‍ധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കും. 11- കടകള്‍ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുത്. 12- ഇവ പരിശോധിക്കാന്‍ പ്രത്യേകം സ്‌ക്വാഡുകളെ ഇറക്കും. 13- കോവിഡ് ലംഘനമായി കച്ചവടം നടത്തിയാല്‍ കടകള്‍ അടച്ചു പൂട്ടും.

14- തിരക്കുള്ള കടകളില്‍ ടോക്കണ്‍ സമ്പദായത്തില്‍ സാധനങ്ങള്‍ വില്‍പന നടത്തണം. 15- വഴിയോര കച്ചവടങ്ങളി ലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണങ്ങള്‍ പാലിക്കണം. 17- ഇത്തരം പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകള്‍ രണ്ടു ദിവസത്തിനകം ജില്ലയില്‍ ഇറങ്ങും. 18- പത്തുവയസ്സിനു താഴെയുള്ള കുട്ടികളും 60 വയസ്സിനു മുകളിലുള്ളവരും പുറത്തിറങ്ങരുത്. 19- വഴിയോരത്ത് അനധികൃതമായി നടത്തുന്ന മീന്‍-പച്ചക്കറി വില്‍പനകള്‍ നിരോധിക്കും.

20- കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം കൂടുന്നവര്‍, വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ എന്നിവരെ നിരീക്ഷിക്കാന്‍ പോലീസ്, ഗതാഗത വകുപ്പ് പരിശോധന ജില്ലയില്‍ കര്‍ശനമാക്കും. 21- അതിഥി തൊഴിലാളികളെ നിരീക്ഷിക്കാനും പഞ്ചായത്തു തലത്തില്‍ നിര്‍ദേശം നല്‍കും. 22- ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

23- വിവാഹം നടത്തുന്നതിന് നിബന്ധനകള്‍ പാലിക്കണം. 24- അതത് പോലീസ് സ്‌റ്റേഷനുകളില്‍ നാലു ദിവസം മുന്‍പ് വിവാഹ വിവരങ്ങള്‍ നല്‍കണം. 25- തലേന്നും പിറ്റേന്നുമായി ആളുകളെ ക്ഷണിച്ച് വിവാഹം നടത്തുന്ന പ്രവണത പാടില്ല. 26- പോലീസ് സ്റ്റേഷന്‍, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വിവാഹ തലേന്ന് വീടുകളിലെത്തി വിവാഹ വിവരങ്ങള്‍ ആരായും.

27- ജില്ലയിലെ മാര്‍ക്കറ്റുകള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും അടച്ചിടും.28- മാര്‍ക്കറ്റുകളില്‍ നിന്ന് രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധന കര്‍ശനമാക്കണം.