വൻ കഞ്ചാവ് വേട്ട… തൃശ്ശൂരിൽ നാല് പേർ പിടിയിൽ….

തൃശ്ശൂർ : ശക്തൻ നഗറിൽ കാറിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. കാറിന്റെ ബോണ്ണറ്റിൽ വെച്ച് കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന സ്ത്രീ ഉൾപ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുതിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശികളായ ജാഫർ ഖാൻ, റിയാസ്, ഷമീർ, സുമി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. വാഹനവും കസ്റ്റഡിയിലെടുതിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് തൃശൂർ സിറ്റി ഷാഡോ പോലീസും ഈസ്റ്റ്‌ പോലീസും ചേർന്നാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു..