വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ ശബരിമല മണ്ഡലകാലഭക്തർക്ക്‌ പ്രവേശനം നൽകാൻ ആലോചന…

നവംബർ 16-ന് തുടങ്ങുന്ന ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. പതിവ്‌ രീതിയിൽ നിന്നുമാറി വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ ഭക്തർക്ക്‌ പ്രവേശനം നൽകാനാണ്‌ ആലോചന. ഭക്തർക്ക് കോ വിഡ് ബാധയില്ലെന്ന് ഉറപ്പുവരുത്തി മാത്രം പ്രവേശനം നൽകാനാണ് തീരുമാനം. 28-ന് ചേരുന്ന ഉന്നതതലയോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും.

സന്നിധാനത്ത്‌ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്കും താമസസൗകര്യം ഏർപ്പെടുത്തുന്ന തിനായി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി. താമസ സൗകര്യം ഏർപ്പെടുത്തുന്നത്‌ സംബന്ധിച്ച ക്രമീകരണങ്ങളായിട്ടില്ല. സന്നിധാനത്തും പമ്പയിലും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.