ദേശീയ പാത 66 സ്ഥലമെടുപ്പ് പുനരധിവാസവും നീതിയും ഉറപ്പാക്കാതെ നടത്തരുതെന്ന് ടി.എൻ പ്രതാപൻ..

t-n-prathapan-mp

ദേശീയപാത 66ൽ രാമനാട്ടുകര മുതൽ ഇടപ്പിള്ളി വരെ ആറുവരിപ്പാത നിർമ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പു മായി ബന്ധപ്പെട്ട് ആശങ്കകൾ നില നിൽക്കുനുണ്ട്. 2013ലെ ഭൂമിയേറ്റെടുപ്പ് നിയമമനുസരിച്ച് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താതെ സ്ഥലമേറ്റെടുക്കാൻ അനുവദിക്കില്ല. സ്ഥലമേറ്റെടുക്കുമ്പോൾ ഇരകൾക്ക് പുനരധിവാസം ഉറപ്പാക്കണ മെന്നും ടി എൻ പ്രതാപൻ എം പി ലോകസഭയുടെ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു.

റോഡ് നിർമ്മാണത്തിന്റെ വീതി സംബന്ധിച്ച് നടന്ന ചർച്ചയിൽ മന്ത്രി കത്തിലൂടെ പ്രതാപന് നൽകിയ മറുപടിയിൽ റോഡ് നിർമ്മാണം 45 മീറ്ററിൽ ചുരുങ്ങില്ലെന്ന് അറിയിച്ചിരുന്നു. ഇതേ കത്തിൽ സ്ഥല മേറ്റെടുക്കുന്നതു മായി ബന്ധപ്പെട്ട് മന്ത്രി ആകെ പറഞ്ഞത് 1956 ലെ ദേശീയപാത ആക്ട് പ്രകാരം ഇത് നടക്കുമെന്നായിരുന്നു.

കേരളത്തിലെ കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം എന്നീ നാല് ജില്ലകളിലായി പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണ്. ശൂന്യ വേളയിൽ വിഷയം കൊണ്ടുവന്നത് കൂടാതെ ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് പ്രതാപൻ എം പി കത്തും നൽകിയിട്ടുണ്ട്.