തൃശൂർ ജില്ലയിൽ ബുധനാഴ്ച (16/09/2020) 263 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു.

Covid-Update-thrissur-district-collector

തൃശൂർ ജില്ലയിൽ ബുധനാഴ്ച (16/09/2020) 263 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 220 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2220 ആണ്. തൃശൂർ സ്വദേശികളായ 44 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7387 ആണ്.

5094 പേരെയാണ് ആകെ രോഗ മുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ സമ്പർക്കം വഴി 256 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: എലൈറ്റ് ക്ലസ്റ്റർ (രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 4, ദയ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1, ക്രാഫ്റ്റ് ഹോസ്പിറ്റൽ (ആരോഗ്യ പ്രവർത്തകർ) കൊടുങ്ങല്ലൂർ-1, പരുത്തിപ്പാറ കുമരനെല്ലൂർ -1, ജൂബിലി തൃശൂർ-1.

മറ്റ് സമ്പർക്ക കേസുകൾ 236.
കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രന്റ് ലൈൻ വർക്കർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ 5 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർക്കും കോ വിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 13 പുരുഷൻമാരും 19 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 21 ആൺകുട്ടികളും 13 പെൺ കുട്ടികളുമുണ്ട്. 9593 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 180 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ബുധനാഴ്ച 1748 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2181 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്.