
തൃശൂർ ജില്ലയിൽ ബുധനാഴ്ച (സെപ്റ്റംബർ 09) 323 പേർക്ക് കൂടി കോ വിഡ്- 19 സ്ഥിരീകരിച്ചു. 145 പേർ രോ ഗമുക്തരായി. ജില്ലയിൽ രോ ഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1695 ആണ്. തൃശൂർ സ്വദേശികളായ 15 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5935 ആണ്. ഇതുവരെ രോ ഗമുക്തരായത് 4182 പേർ.
ബുധനാഴ്ച ജില്ലയിൽ സമ്പർക്കം വഴി 318 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള രോ ഗബാധ ഇപ്രകാരം. കെ.ഇ.പി.എ ക്ലസ്റ്റർ 26, എലൈറ്റ് ക്ലസ്റ്റർ 11 (10 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ), ദയ ക്ലസ്റ്റർ 3 (ആരോഗ്യ പ്രവർത്തകർ), സ്പിന്നിങ് മിൽ ക്ലസ്റ്റർ 1, മറ്റ് സമ്പർക്ക കേസുകൾ 268, ആരോഗ്യ പ്രവർത്തകർ-5, ഫ്രണ്ട് ലൈൻ വർക്കർ-1.
വിദേശത്തുനിന്ന് വന്ന 3 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർക്കും കോ വിഡ് സ്ഥിരീകരിച്ചു. ഇതിൽ 60 വയസ്സിന് മുകളിൽ 13 പുരുഷൻമാരും 23 സ്ത്രീകളും 10 വയസ്സിന് താഴെ 15 ആൺകുട്ടികളും 8 പെൺകുട്ടികളും ഉൾപ്പെടുന്നു.