നെഞ്ചുവേദനയെ തുടർന്ന് പ്രവേശിപ്പിച്ച സ്വപ്നയുടെ ആരോഗ്യനിലയിൽ തകരാറില്ല…

തൃശ്ശൂർ മെഡിക്കൽ കോളേജിൽ നെഞ്ചുവേദനയെ തുടർന്ന് പ്രവേശിപ്പിച്ച സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ആരോഗ്യനിലയിൽ തകരാറില്ലാ എന്ന് പരിശോധനാഫലം.

ഈ സി ജിയിൽ ഉണ്ടായ നേരിയ വ്യതിയാനത്തിന് അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്കോ പരിശോധന ഫലത്തിലും കുഴപ്പങ്ങൾ കാണാത്തതിനാൽ തിരികെ ജയിലിലേക്ക് മാറ്റുമോ എന്നതിൽ തീരുമാനമായിട്ടില്ല.