പട്ടയവിതരണം ഒല്ലൂർ മണ്ഡലത്തിലെ അർഹരായവർക്കുള്ള സെപ്റ്റംബർ 9 മുതൽ നടത്തും…

പട്ടയവിതരണം ഒല്ലൂർ മണ്ഡലത്തിലെ അർഹരായവർക്കുള്ള സെപ്റ്റംബർ 9 മുതൽ നടത്തും. വനഭൂമി പട്ടയങ്ങളിൽ 209 എണ്ണവും ഒല്ലൂർ മണ്ഡലത്തിലാണ്. പീച്ചി വില്ലേജിൽ രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് ഒന്നര മണി വരെയും മാന്നാമംഗലം വില്ലേജിൽ രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് ഒന്നര വരെയും പാണഞ്ചേരി വില്ലേജിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകീട്ട് അഞ്ചു മണി വരെയുമാണ് പട്ടയ വിതരണം നടത്തുക.

മാടക്കത്തറ വില്ലേജിൽ സെപ്റ്റംബർ 11 ന് രാവിലെ 10 മണി മുതൽ അഞ്ച് മണി വരെയും മുളയം വില്ലേജിൽ രാവിലെ 11 മണി മുതലും കൊഴുക്കുള്ളി വില്ലേജിൽ രാവിലെ 11.30 മുതലും പട്ടയവിതരണം നടത്തും.