
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
ഗുരുവായൂർ നഗരസഭ ഡിവിഷൻ 04 (ഇഎംഎസ് റോഡ് മുതൽ വാർഡ് 05 മണിഗ്രാമം വരെ), കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 20, കുന്നംകുളം നഗരസഭ ഡിവിഷൻ 17 ( ഓക്‌സിജൻ പാർക്ക് മുഴുവനായും പെൻകോ വരെയും), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 09, തോളൂർ വാർഡ് 13 (പറക്കാട്ട് റോഡ് മുതൽ പോസ്റ്റ് ഓഫീസ് വരെ), പുതുക്കാട് വാർഡ് 12 ( സീജി തിയേറ്റർ മുതൽ മാർക്കറ്റ് റോഡു വഴി മുപ്ലീയം റോഡു വരെ), മറ്റത്തൂർ വാർഡ് 08.
നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.
വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 20, കടവല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 01, മുരിയാട് വാർഡ് 17, ശ്രീനാരായണപുരം വാർഡ് 21, വേളൂക്കര വാർഡ് 03, മാടക്കത്തറ വാർഡ് 16, കുന്നംകുളം നഗരസഭ ഡിവിഷൻ 03 തിരുത്തിക്കാട് പ്രദേശം, ചാലക്കുടി നഗരസഭ ഡിവിഷൻ 33.