
അയ്യന്തോളിലെ പുളികളിയിലെ ആദ്യ സമ്പൂര്‍ണ ഹൈടെക് പുലികളാകുന്ന ആവേശതിലാണ്. ആദ്യ ട്രയല്‍ ഇന്നലെ കഴിഞ്ഞു. കളിക്കുന്നവരിൽ ചുരുക്കം ചിലര്‍ സ്മാര്‍ട് ഫോണ്‍ ആദ്യമായിട്ട് ഉപയോഗിക്കുന്നവരും ഉണ്ട്. ഇന്നലെ അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടക സമിതി എല്ലാവര്ക്കും സ്മാര്‍ട്ഫോണ്‍ എത്തിക്കാനുള്ള തിരക്കില്‍ ആയിരുന്നു .
വീട്ടിൽ പുലിമുഖം, മുടി, അരമണി, ട്രൗസര്‍ എന്നിവയും എത്തിച്ചു. വരയും കളിയുമെല്ലാം വീട്ടില്‍ തന്നെയാണ്. ഇനി വീട്ടില്‍ ഇരുന്നു ലോകം മുഴുവന്‍ പുലിക്കളിയും കാണും. ഇന്ന് രാവിലെ 10 മുതലാണ് വര. 3.30 മുതല്‍ 4.30 വരെയാണ് കളി ഉണ്ടാക്കും. അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടക സമിതിയുടെ ഫെയ്സ്ബുക് പേജില്‍ തത്സമയം കാണാം.
ഈ പുലിക്കളി പ്രത്യേകതകൾ ഉള്പെടുത്തിയിട്ടുണ്ടോ എന്ന് കാണേണ്ടിയിരിക്കുന്നു. കഴിഞ്ഞ വർഷം പെൺപുലികളുളമായി അരങ്ങേറിയ പുലിക്കളി ജന ശ്രദ്ധ ആകർഷിച്ചിരുന്നു. ദൃശ്യങ്ങളിലേക്ക്..അയ്യന്തോളില്‍ സമ്പൂര്‍ണ ഹൈടെക് പുലികളി.. Live.