
ജാഗ്രതാ മുന്നറിയിപ്പ്
തൃശ്ശൂർ ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്. അടുത്ത 48 മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത. തൃശൂർ, കോട്ടയം, എറണാകുളം ജില്ലകളിൽ രണ്ട് മണിക്കൂറായി ശക്തമായ മഴ പെയ്യുന്നു. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്.