
അഴീക്കോട് ഫിഷ് ലാന്റിംഗ് സെന്റർ കോ വിഡ് വ്യാപനത്തെ തുടർന്ന് അടച്ചു. അഴീക്കോട് ഫിഷ് ലാൻഡിങ് സെൻറർ കേന്ദ്രീകരിച്ച് കോ വിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ലാൻഡിങ് സെന്ററിൽ മത്സ്യബന്ധനവും മാർക്കറ്റും അനുബന്ധ പ്രവർത്തന ങ്ങളും താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയത്.
അഴീക്കോട് റീജിയണൽ ഷ്രിംപ് ഹാച്ചറിയ്ക്ക് അടുത്തുള്ള പ്രൈവറ്റ് ഐസ് പ്ലാന്റിലെ അഞ്ച് പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഹാച്ചറിയുടെ പ്രവർത്തനവും നിർത്തി. അതേസമയം ഹാച്ചറിയിലെ ജീവനക്കാർക്ക് ഹാച്ചറിയിൽ എത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തിനു തടസ്സമുണ്ടാക്കാത്ത രീതിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.