തൃശൂർ ജില്ലയിൽ ശനിയാഴ്ച (ആഗസ്റ്റ് 29) 225 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 142 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1407 ആണ്. തൃശൂർ സ്വദേശികളായ 48 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4230 ആണ്. അസുഖ ബാധിതരായ 2782 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരിൽ 208 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 32 പേരുടെ രോഗ ഉറവിടമറിയില്ല.
ക്ലസ്റ്ററുകൾ വഴിയുള്ള സമ്പർക്ക കേസുകൾ ഇവയാണ്. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ 28, വിസ്മയ ക്ലസ്റ്റർ 16, ആർഎംഎസ് ക്ലസ്റ്റർ 13, ദയ ക്ലസ്റ്റർ 12, അമല ക്ലസ്റ്റർ 12, മദീന ക്ലസ്റ്റർ 3, സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ 3, ജനത ക്ലസ്റ്റർ 2, ഗുരുവായൂർ ക്ലസ്റ്റർ 2, ആരോഗ്യ പ്രവർത്തകർ 2, ഫ്രൻറ് ലൈൻ വർക്കർ 1, മറ്റ് സമ്പർക്കം 82, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 11, മറ്റ് സംസ്ഥാന ങ്ങളിൽ നിന്ന് എത്തിയവർ 6 എന്നിങ്ങനെയാണ് രോഗ സ്ഥിരീകരണത്തിന്റെ കണക്ക്.