തൃശ്ശൂർ ആർ. ടി ഓഫീസിന്റെ പരിധിയിൽ ഉള്ള ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്കും, ഇൻസ്ട്രക്ടർമാർക്കും തൃശ്ശൂർ ആർ.ടി.ഒയുടെ നേതൃത്വത്തിൽ കല്യാൺ ജ്വല്ലേഴ്‌സിന്റെ സഹകരണത്തോടെ ഓണകിറ്റ് വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നിന്നിരുന്നു ഓണകിറ്റ് വിതരണം നടന്നത്.
അയ്യന്തോൾ ഗ്രൗണ്ടിൽ വച്ച് നടന്ന പരിപാടിയിൽ കല്യാൺ ജ്വല്ലേഴ്‌സ് ചീഫ് ജനറൽ മാനേജർ കെ.ടി.ഷൈജു, തൃശൂർ ആർ.ടി.ഒ ബിജു ജെയിംസ്, മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ എൻ. വിനോദ് കുമാർ, കെ.റോഷൻ, ഉണ്ണികൃഷ്ണൻ, എ.എം.വി.ഐ കെ.ടി.ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു. ഡ്രൈവിംഗ് സ്കൂൾ അസോസിയേഷനുകളുടെയും പ്രതിനിധികളും, അംഗങ്ങളും കിറ്റുകൾ ഏറ്റുവാങ്ങി.