ജില്ലയില്‍ ഇന്ന് (Aug-27) – പേര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചു.- പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ..

Covid-Update-thrissur-district-collector

ജില്ലയിൽ 162 പേർക്ക് കൂടി കോവിഡ്;95 പേർക്ക് രോഗമുക്തി ജില്ലയിൽ വ്യാഴാഴ്ച (ആഗസ്റ്റ് 27) 162 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 95 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1249 ആണ്. തൃശൂർ സ്വദേശികളായ 46 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3816 ആണ്. ഇതുവരെ രോഗമുക്തരായത് 2530 പേർ.

രോഗം സ്ഥിരീകരിച്ചവരിൽ 155 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 15 പേരുടെ രോഗഉറവിടമറിയില്ല. ആർഎംഎസ് ക്ലസ്റ്റർ 7, ദയ ക്ലസ്റ്റർ 19, ചാലക്കുടി ക്ലസ്റ്റർ 4, എലൈറ്റ് ക്ലസ്റ്റർ 2, ടസ്സാര ക്ലസ്റ്റർ 1, ജനത ക്ലസ്റ്റർ 3, സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ 9, പോലീസ് 1, ആരോഗ്യ പ്രവർത്തകർ 8, മറ്റ് സമ്പർക്കം 86, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 5, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 2 എന്നിങ്ങനെയാണ് രോഗ സ്ഥിരീകരണത്തിന്റെ കണക്ക്.