വാഹനാപകടതിൽ യുവാവ് മരിച്ചു..

കൊടുങ്ങല്ലൂർ ദേശീയപാതയിൽ ശ്രീനാരായണപുരം അഞ്ചാം പരുത്തിയിലുണ്ടായ വാഹനപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. മതിലകം ഹെൽത്ത് സെൻ്ററിന് സമീപം തളിയാരിക്കൽ അബ്ദുൾ റഹിമാൻ്റെ മകൻ അഷ്ഫാക് ആണ് മരിച്ചത്.

അഷ്ഫാക് സഞ്ചരിച്ചിരുന്ന ബൈക്കിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.