ലോകത്ത് കോ വിഡ് ബാധിതരുടെ എണ്ണം 2.38 കോടി പിന്നിട്ടു..

Covid-updates-thumbnail-thrissur-places

ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2,38,00,738 ആയി. അമേരിക്കയില്‍ പുതുതായി 39,071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണത്തിൻ്റെ എണ്ണവും ഉയരുകയാണ്. രോഗം ബാധിച്ച് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 8,16,535 പേര്‍ക്കാണ്.

രോഗം ബാധിച്ച് അതീവ ഗുരുതരാ വസ്ഥയില്‍ ചികിത്സയിൽ ഉള്ളത് 61,767 പേര്‍ ഇതേസമയം 1,63,47,923 ആളുകള്‍ കോവിഡ് രോഗബാധയില്‍ നിന്നും മുക്തി നേടിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോവിഡ് രോഗ വ്യാപനം ഏറ്റവും കൂടുതലുള്ള അമേരിക്കയില്‍ രോഗികളുടെ എണ്ണം 59,14,713 ആയി. ആകെ മരണം 1,81,097. രണ്ടാമതുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം 3,627,217 ആണ്. 1,15,451 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മൂന്നാമതുള്ള ഇന്ത്യയില്‍ രോഗം ബാധിച്ചത് 31,64,881 പേര്‍ക്കാണ്. 58390 പേർക്ക് ജീവൻ നഷ്ടമായി..