ആരോരും സഹായമില്ലാതെ ജീവിക്കുന്ന വർക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി ജനമൈത്രി പോലീസ്..

കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ ആരോരും സഹായമില്ലാതെ ജീവിക്കുന്ന വർക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി. ജനമൈത്രി പോലീസിന്റെ അത്തപ്പൂക്കളം എന്ന പദ്ധതിയുടെ ഭാഗമായാണ് ഓണക്കോടിയും തിരുവോണം എന്ന പദ്ധതിയുടെ ഭാഗമായാണ് ഭക്ഷ്യ കിറ്റും വിതരണം നടത്തിയത്.

കുന്നംകുളം ജനമൈത്രി ബീറ്റ് ഓഫീസർമാരും സീനിയർ സിവിൽ പോലീസ് ഓഫീസർ ജാൻസിയും, സുമേഷും, ആദ്യ ഓണകോടി തിരുത്തികാട് ദേശത്ത് വേലായുധൻ ,പത്മാവതി എന്നിവർക്ക് കൈമാറി. കൊറോണ പ്രതിസന്ധി മൂലം ജോലിക്ക് പോലും പോകാത്തതിനാൽ ഇത്തവണത്തെ ഓണം എങ്ങനെ ആഘോഷിക്കണം എന്നറിയാതെ ഇരിക്കുമ്പോഴാണ് ഇവരുടെ സങ്കടം മനസ്സിലാക്കി പോലീസ് ഓഫീസർമാർ ഇവർക്ക് ഓണകൊടിയുമയി ഇവർകരികിൽ എത്തിയത്…