കൊടുങ്ങല്ലൂരില്‍ പഴ ഗോഡൗണില്‍ തീ പിടുത്തം വാഹനങ്ങള്‍ കത്തി നശിച്ചു.

മോഡേണ്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പി.എം.എസ് ഫ്രൂട്‌സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. എറിയാട് പി എസ് എന്‍ കവല സ്വദേശി പഴൂപ്പറമ്പില്‍ ഷാജഹാന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. അഗ്‌നി ബാധയില്‍ ബൊലേറോ ജീപ്പും, മൂന്ന് മോട്ടോര്‍ ബൈക്കുകളും കത്തിനശിച്ചു. ഗോഡൗണിലെ സാമഗ്രികള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഗോഡൗണില്‍ വെല്‍ഡിംഗ് പണി നടന്നു വരികയായിരുന്നു. തൊഴിലാളികള്‍ പുറത്ത് പോയ സമയത്താണ് തീപിടുത്തമുണ്ടായത്.