തൃശ്ശൂർ : നഗരത്തിൽ വീണ്ടും ലഹരി വേട്ട. എം.ഡി.എം.എയും എൽ.എസ്. ജി.ഡിയും കഞ്ചാവും കാറിൽ കടത്തുകയായിരുന്ന അഞ്ചംഗ സംഘത്തെ പിന്തുടർന്ന് പിടികൂടി ഷാഡോ പൊലീസ് . വാടാനാംകുറിശി സ്വദേശി ബാബുരാജ്, വാടാനാംകുറിശി സ്വദേശി ഉമേഷ്, തൊഴൂപ്പാടം സ്വദേശി ഗിരിദാസ്, തൊഴൂപ്പാടം സ്വദേശി ശരത്, ഷൊർണൂർ സ്വദേശി ബിനോയ്, എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് പിന്തുടർന്ന സംഘതിൽനിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഇവരെ പിന്തുടർന്ന് ഗിരിജാ തിയേറ്ററിന് സമീപത്ത് വെച്ച് വാഹനം കുറുകെയിട്ട് പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ഷാഡോ പോലീസ്, ഗ്ലാഡ്സൺ, രാജൻ എം, സുബ്രത കുമാർ എൻ ജി, റാഫി പി എം, രാജേഷ് പി, സെൽവൻ ഡി, എ എസ് ഐ മാരായ ഗോപാലകൃഷ്ണൻ, ഹബീബ് പി, സീനിയർ സിപിഒ മാരായ പഴനി സാമി, ജീവൻ ടിവി, സുദേവ് പി, ജിഗേഷ് എംഎസ്, വിപിൻദാസ് എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.