ശക്തൻ മാർക്കറ്റ് പ്രവർത്തനം സുഖമമാക്കണം : ഭാരതീയ വാണിജ്യ വ്യവസായ സമിതി..

തൃശ്ശൂർ : ശക്തൻ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ മന്ത്രിയും, കലക്ടറും തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ ശക്തൻ മാർക്കറ്റിൽ 92 കടകളിലായി ചെറുതും വലുതുമായ 70 വാഹനങ്ങളിലായി 800 ടൺ – നു അടുത്ത് പച്ചക്കറി വന്നിരുന്നു. പച്ചക്കറി ഇറക്കിയിരുന്നത് 80 പേർ വരുന്ന 11 സി.ഡി തൊഴിലാളികളാണ്. കൂടാതെ ഏകദേശം നൂറ്റിയ മ്പതോളം വഴിയോര കച്ചവടക്കാരും മാർക്കറ്റിൽ പ്രവർത്തിക്കുന്നു.

ഒന്നിടവിട്ട് കച്ചടം നടത്തുമ്പോൾ പ്രസ്ഥത തൊഴിലാളികൾക്ക് ഓണത്തോട നുബന്ധിച്ച് 3 ദിവസം മാത്രമേ തൊഴിൽ ലഭിക്കുകയുള്ളു. കൂടാതെ കർഷകരുടെ ഓണത്തിന്റെ പ്രതീക്ഷയായ 10 ദിവസത്തെ കച്ചവടം 3 ദിവസത്തിൽ ചുരുങ്ങുകയും കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നതിനും, വിറ്റഴിക്കുന്നതിനും സാധിക്കുകയില്ല. അതിനാൽ കർഷകർക്കും, തൊഴിലാളികൾക്കും, വ്യാപാരികൾക്കും, ഉപഭോക്താവിനും ഗുണപരമായ തീരുമാനമല്ല എടുത്തിട്ടുള്ളത്.

തുടക്കത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുക്കൊണ്ട് ശക്തൻ മാർക്കറ്റ് തുറന്ന് പ്രവർത്തിച്ചത് മുഖ്യമന്ത്രി അഭിനന്ദിച്ചിട്ടുള്ളതാണ്. ആയതിനാൽ തുടക്കത്തിലെ സംവിധാനം ടോക്കൺ സമ്പ്രദായം നടപ്പാക്കി മാർക്കറ്റിലെ തിരക്ക് ഒഴിവാക്കി പ്രവർത്തനം സുഖമമായി നടപ്പാക്കുന്നതിന് മേൽ അധികാരികൾ ശ്രമിക്കണമെന്ന് ഭാരതീയ വാണിജ്യ വ്യവസായ സമിതി പത്ര സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.

ചില രാഷ്ട്രീയ താൽപര്യങ്ങൾ മുൻ നിർത്തി തിടുക്കപ്പെട്ട് എടുത്ത തീരുമാനം രോഗ വ്യാപനം വർദ്ധിപ്പിക്കു ന്നതിനും കാരണമാകുമെന്ന് ഭാരതീയ വാണിജ്യ വ്യവസായ സമിതി കരുതുന്നു. ആയതിനാൽ എല്ലാ ദിവസവും ആവശ്യത്തിന് തൊഴിലാളികളെ ഉൾപ്പെടുത്തി മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്കു ന്നതാണ് അഭികാമ്യം. ഒന്നിടവിട്ടുള്ള പ്രവർത്തനം വ്യാപാരത്തിനും, വില വർദ്ധനവിനും, കർഷകർക്ക് മാന്യമായ വില ലഭിക്കാതിരിക്കുന്നതിനും കാരണമാകും.

ഭാരതീയ വാണിജ്യ വ്യവസായ സമിതി സംസ്ഥാന പ്രസിഡന്റ് എ.നാഗേഷ്, ജനറൽ സെക്രട്ടറി പി.വി.സുബ്രമണ്യൻ, വൈസ് പ്രസിഡന്റ് അഡ്വ. ടി.എസ്. ഉല്ലാസ് ബാബു, ജില്ലാ നേതാക്കളായ വിൽസൺ, ഖാദർ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.