തൃശൂരിൽ യുവാവിന് അതിദാരുണ മരണം.

തൃശൂരിൽ യുവാവിന് അതിദാരുണ മരണം. മരത്തിൽ കെട്ടിയിട്ട ശേഷം മർദിച്ചും കൊടുവാൾ കൊണ്ട് തലയ്ക്ക് വെട്ടിയും കല്ലുകൊണ്ടിടിച്ചും യുവാവിന്റെ സുഹൃത്തുക്കളായ മൂവർ സംഘം കൊല നടത്തിയത്. വേലൂർ തണ്ടിലം മനയ്ക്കലാത്ത് വീട്ടിൽ കൃഷ്ണന്റെ മകൻ സനീഷാണ് (27) മരിച്ചത്. വേലൂർ ചുങ്കത്തിനു സമീപം കോടശേരി കോളനിയിൽ വച്ചാണ് സനീഷ് വെട്ടേറ്റ് മരിച്ചത്.

സംഭവത്തിൽ യുവതി അടക്കം മൂന്ന് പേർ അറസ്റ്റിലായി. ചിയ്യാരം ആലംവെട്ടുവഴി കോങ്ങാട്ടുപറമ്പിൽ ഇസ്മായിൽ (38), സുഹൃത്ത് മണ്ണുത്തി ഒല്ലൂക്കര വലിയകത്ത് വീട്ടിൽ അസീസ് (27), ഇസ്മായിലിന്റെ ഭാര്യ സമീറ എന്ന (നാഗമ്മ- 23) എന്നിവരെ മണിക്കൂറുകൾ ക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം സനീഷിന്റെ ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ എ.സി .പി. ടി.എസ്. സിനോജിന്റെ നേതൃ ത്വത്തിൽ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു.