ജ്വല്ലറിയുടെ ലോക്കർ തകർത്ത് ഒന്നേ മുക്കാൽ കോടി രൂപയുടെ സ്വർണം കവർന്നു.

കൈപ്പമംഗലം മൂന്നുപീടികയിൽ പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് സ്വർണ്ണ കവർച്ച നടന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജ്വല്ലറിയുടെ ലോക്കർ തകർത്ത് ഒന്നേ മുക്കാൽ കോടി രൂപയുടെ സ്വർണം കവർന്നു. ജ്വല്ലറിയുടെ ഭിത്തി തുറന്ന് കവർച്ചാ സംഘം അകത്തു പ്രവേശിക്കുകയായിരുന്നു.തുടർന്ന് ലോക്കർ തകർത്താണ്‌ സ്വർണം കവർച്ച നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

ഒരാൾക്ക് കടക്കാവുന്ന വലിപ്പത്തിലാണ് ജ്വലറിയുടെ പിൻഭാഗത്തെ ഭിത്തി തുരന്നിട്ടുള്ളത്. ഇന്ന് രാവിലെ ജീവനക്കാർ ജ്വല്ലറി തുറന്നപ്പോൾ കവർച്ച നടന്ന കാര്യം ശ്രദ്ധയിൽപ്പെടുക യായിരുന്നു. പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്