വിദ്യാഭ്യാസ വായ്പാ നയത്തിന്റെ ഉദ്ദേശം എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യം..

തൃശ്ശൂർ : ബാങ്കുകൾ നടപ്പാക്കുന്ന വിദ്യാഭ്യാസ വായ്പാ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യമാണ് ഉദ്ദേശിക്കുന്നത് എന്ന് തൃശൂർ ജില്ലാ സാമ്പത്തിക സാക്ഷരതാ കൗൺസിലർ വി ആർ രാമചന്ദ്രൻ. തൃശൂർ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോയും നാട്ടിക എസ് എൻ കോളേജിലെ എൻ എസ് എസ് യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച ബാങ്കുകൾ മുഖേന നടപ്പാക്കുന്ന വിദ്യാഭ്യാസ വായ്പകളെ ക്കുറിച്ചുള്ള വെബിനാറിനെ അഭി സംബോധന ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

തൃശൂർ ജില്ലയിൽ മാത്രം ഗ്രാമീൺ ബാങ്ക് ഉൾപ്പെടെ 1219 ബാങ്ക് ശാഖകൾ ഉണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 37,000 കോടി രൂപയാണ് ജില്ലയിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്പാ ഇനത്തിൽ നൽകിയത്.വിദ്യാഭ്യാസ വായ്പ നൽകുന്നതിന് സിബിൽ റേറ്റിംഗാണ് മാനദണ്ഡം. ഒരു വ്യക്തിയുടെ വായ്പ തിരിച്ചട ക്കുന്നതിനുള്ള ശേഷിയാണ് സിബിൽ റേറ്റിങിലൂടെ വിശകലനം ചെയ്യുന്ന തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ വായ്പ സംബന്ധിച്ച വിദ്യാർഥികളുടെ സംശയങ്ങൾക്ക് അദ്ദേഹം വിശദീകരണം നൽകി. എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേറ്റർ പ്രൊഫ. ആര്യ വിശ്വനാഥ്, എഫ്.ഒ.ബി. തൃശൂർ അസിസ്റ്റന്റ് ഡയറക്ടർ ജോർജ് മാത്യൂ, പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം. സ്മിതി എന്നിവർ പങ്കെടുത്തു. നൂറോളം വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു.