ഇനി പാമ്പല്ല! പാമ്പിനെ പിടിക്കുന്നവരാണ് പേടിക്കേണ്ടത്?

ഇനി പാബിനെ കണ്ടാല്‍ പാബ് പിടുത്തക്കാരനെ അന്വേഷിച്ച്‌ നടക്കേണ്ട. പുതിയ സംവിധാനവുമായി വനംവകുപ്പ് എത്തിയിരിക്കുകയാണ്. ഇതിനായി ‘സര്‍പ്പ’ എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്പ് ഒരുക്കിയിരിക്കുക യാണ് വനംവകുപ്പ്. മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ വിവരം തൊട്ടടുത്തുള്ള ഫോറസ്റ്റ് സ്‌റ്റേഷനിലും പാബിനെ പിടിക്കാന്‍ പരിശീലനം ലഭിച്ചവരിലേക്കും സന്ദേശം എത്തും. ഇനി പരിശീലനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ പാബിനെ പിടിച്ചാല്‍ വനം വകുപ്പ് കേസെടുക്കും.

സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പരിശീലന പരിപാടികളില്‍ സംഘടിപ്പിക്കുന്നുണ്ട്. സര്‍പ്പ മൊബൈല്‍ ആപ്പ് അഡീ.ചീഫ് സെക്രട്ടറി ആശാ തോമസാണ് പുറത്തിറക്കിയത്. വൈല്‍ഡ് ലൈഫ് ഓഫ് ഇന്ത്യയുടെ സഹായത്തോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. 350 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ വൈ.അന്‍വര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശീലനം നല്‍കുന്നത്.