രാജ്യത്തെ കോവിഡ് വൈറസ് വ്യാപനസാഹചര്യത്തില്‍ മാര്‍ച്ച് മാസത്തോടെ തീയേറ്ററുകള്‍ അടച്ചിരുന്നു. രാജ്യത്ത് ലോക്ക് ഡൗണിനു നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ജനങ്ങള്‍ ഒത്തു കൂടുന്ന തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. പല സിനിമകളും ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ റിലീസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സിനിമ തീയേറ്ററുകള്‍ സെപ്റ്റംബര്‍ മാസം മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും.
കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയാണ് ഇതുമായി ബന്ധപെട്ട ശുപാര്‍ശ നല്‍കിയത്. അതേ സമയം, മാളുകളിലെ സിനിമാ ശാലകള്‍ക്ക് ഈ ഇളവ് ബാധകമാക്കാന്‍ ശിപാര്‍ശ നല്‍കിയതായി സുചനയില്ല. രാജ്യത്തെ സിനിമാ രംഗം സജീവമാകുന്നതോടെ നിരവധി പേര്‍ക്ക് താത്ക്കാലിക തൊഴിലടക്കം ലഭിക്കുമെന്നും ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു.