കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടി പരിഹരിക്കാൻ നടപടിയുണ്ടാകണം… പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ.

തൃശൂർ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കുമ്പോൾ ജില്ലാ ഭരണകൂടവും, പൊതുജനങ്ങൾക്ക്, പോലീസും, ആരോഗ്യ വിഭാഗവും, കോർപ്പറേഷനും, കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത രീതിയിൽ നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷനേതാവ് രാജൻ.ജെ.പല്ലൻ ആവശ്യപ്പെട്ടു.

രാത്രി വളരെ വൈകി കണ്ടെയ്മെൻ്റ് സോൺ പ്രഖ്യാപിക്കുകയും, ജനങ്ങൾ ഇത് മാധ്യമങ്ങളിൽ കൂടി അറിയുന്നതിനു മുമ്പ് തന്നെ എല്ലാ റോഡുകളും കെട്ടിയടക്കുകയും, ആവശ്യമായ വളണ്ടിയർമാരെ നിയോഗിക്കാതേയും, അടച്ച പ്രദേശങ്ങളിൽ പൊലീസ് കാവൽ ഇല്ലാതെയും, ജനങ്ങൾക്ക് വളരെ യധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായും പ്രതിപക്ഷനേതാവ് ചൂണ്ടി കാട്ടി.

കണ്ടെയ്മെന്റ് സോൺ ആയി പ്രഖ്യാപിച്ചാൽ അത് ജനങ്ങളെ അറിയിച്ചു 7 ദിവസം മുതൽ 14 ദിവസം വരെ വീട്ടിലിരിക്കുന്ന സാഹചര്യം ഒരുക്കേണ്ടത് ജില്ലാ ഭരണകൂടത്തിൻ്റെ കടമയാണ്. ഒരു ഡിവിഷനിൽ പോസറ്റീവ് കേസ് ഉണ്ടായാൽ ഡിവിഷൻ മുഴുവൻ അടക്കില്ലയെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. എന്നാൽ തൃശ്ശൂരിനെ സംബന്ധിച്ചിടത്തോളം അത് പ്രാവർത്തികമാക്കിയിട്ടില്ല. ആവശ്യമായ നിത്യ ഉപയോഗ സാധനങ്ങളും, മരുന്നും, ശേഖരിച്ചു വെക്കാനുള്ള സമയം നൽകി റോഡുകൾ അടയ്ക്കണമെന്ന് രാജൻ.ജെ.പല്ലൻ ആവശ്യപ്പെട്ടു.

കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ ജനങ്ങൾ തയ്യാറാണ്. അത് നല്ല രീതിയിൽ നടപ്പാക്കുവാൻ ജനങ്ങൾക്ക് അവസരം നൽകേണ്ടത് ജില്ലാ ഭരണകൂടത്തിൻ്റേയും, പോലീസിൻ്റേയും, കടമയാണെന്നും, കണ്ടെയ്മെന്റ് സോണിൽ നിന്ന് നിയമപരമായി ജോലിക്ക് പോകേണ്ട ആളുകൾക്ക് പോകാനുള്ള അവസരം നൽകണമെന്നും രാജൻ.ജെ.പല്ലൻ പറഞ്ഞു.