ഇന്നത്തെ( 18-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. ജില്ലയിൽ 10 വാർഡുകൾ കൂടി…

thrissur-containment-covid-zone
thrissur-containment-covid-zone

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

സർക്കാരിന്റെ പുതുക്കിയ മാനദണ്ഡപ്രകാരം സമ്പർക്ക കേസുകൾ പരിശോധിച്ചതിൽ നിന്ന് ജില്ലയിലെ എട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 10 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.

കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ്, ചേലക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡ്, കൊടകര ഗ്രാമപഞ്ചായത്ത് 15 ആം വാർഡ്, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് 5, 10 വാർഡുകൾ,

എളവള്ളി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ്, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പത്താം വാർഡ്, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ്, കൊടുങ്ങല്ലൂർ നഗരസഭ ഒന്ന്, രണ്ട് വാർഡുകൾ എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.

രോഗവ്യാപന സാധ്യത കുറഞ്ഞ പശ്ചാത്തലത്തിൽ തൃശൂർ കോർപ്പറേഷൻ 6, 25, 44 ഡിവിഷനുകൾ, വടക്കാഞ്ചേരി നഗരസഭ 18, 31 ഡിവിഷനുകൾ, ഇരിങ്ങാലക്കുട നഗരസഭ 21, 24 ഡിവിഷൻ, മുരിയാട് ഗ്രാമപഞ്ചായത്ത് 6, 9 വാർഡുകൾ,

ആളൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ്, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ്, തിരുവില്വാമല ഗ്രാമപഞ്ചായത്ത് നാലാം വാർഡ്, കൊരട്ടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ്, പുത്തൂർ ഗ്രാമപഞ്ചായത്ത് ഇരുപത്തി ഒന്നാം വാർഡ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 6, 7, 8 വാർഡുകൾ,

കടങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് 11, ചാലക്കുടി നഗരസഭ ഡിവിഷൻ 28, ചേലക്കര ഗ്രാമപഞ്ചായത്ത് വാർഡ് 8 എന്നിവയെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.