ഇക്കഴിഞ്ഞ ശനിയാഴ്ച മണ്ണുത്തി ചിറക്കേകോട് കരിങ്കൽ ക്വാറിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഒഡിഷ സ്വദേശി രവീന്ദ്രൻ മാജിയാണ് അറസ്റ്റിലായത്. രാത്രിയാണ് മദ്യപാനത്തിടെയുണ്ടായ തർക്കത്തിനിടെ തലയ്ക്കടിയേറ്റ് ഒഡിഷ സ്വദേശി ധാരം സിങ്ങ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പോലീസ് നിരീക്ഷണത്തിലാണ്.